HINDU ACHARYA SABHA MESSAGE 2017

ഹിന്ദു ആചാര്യസഭ സന്ദേശം 2017

സമാദരണീയരായ എല്ലാ ഹൈന്ദവ വിശ്വാസികൾക്കും ആദ്യമായി ഹിന്ദു ആചാര്യസഭയുടെ അനന്തകോടി പ്രണാമം

അല്ലയോ ഹൈന്ദവ വിശ്വാസികളെ , നമ്മൾ ഹിന്ദുക്കളായി ജീവിച്ചിട്ടും ഹിന്ദുവിൻേറതായ യാതൊരു സാമൂഹ്യ പരിഗണനയും കിട്ടാത്ത വർഗ്ഗങ്ങളായി ജീവിക്കേണ്ടി വരുന്ന സാഹചര്യം നിങ്ങൾ ഓർക്കുക.മറ്റു മതസ്ഥർക്ക് ഇവിടെ എല്ലാ സൗകര്യങ്ങളും ആനുകൂല്യങ്ങളും വാരിക്കോരി കൊടുത്ത് അവരെ പ്രീണിപ്പിക്കുമ്പോൾ വെറും വോട്ട് ചെയ്യുന്ന യന്ത്രമായി മാത്രം ഹിന്ദുസമൂഹത്തെ കാണുകയാണ് മാറി മാറി വരുന്ന സർക്കാരുകൾ .നിങ്ങൾ ഒന്നു ചിന്തിക്കുക .ഇവിടെ എത്ര വിദ്യാലയങ്ങൾ ഹിന്ദുവിനുണ്ട്? എത്ര ആതുരാലയം ഹിന്ദുവിനുണ്ട്?എത്ര മെഡിക്കൽ കോളേജുകൾ ഹിന്ദുവിനുണ്ട് ?  ഇതിനെ അപേക്ഷിച്ചു മറ്റു രണ്ടു മതവിഭാഗങ്ങൾക്കും ഓരോ സർക്കാരിലും അവർക്കാവശ്യമായ വകുപ്പുകൾ കൊടുത്തു കൊണ്ട് അവരുടെ ആവശ്യങ്ങൾ അവർ നിറവേറ്റുന്നു.ഇവിടെ ഹിന്ദുവിൻെറ പ്രതിനിധികളായി വരുന്ന ജനപ്രതിനിധികൾക്ക് ഹിന്ദുവെന്ന് പറയുന്നത് പോലും ആക്ഷേപമാണ്.ഒരു മുസ്ലീമും ഒരു ക്രൈസ്തവനും അവൻെറ ഏത് വിശ്വാസ രാഷ്ട്രീയക്കാരൻ ആണെങ്കിലും അവൻെറ മതത്തെ അംഗീകരിച്ചു കൊണ്ട് ഉച്ചത്തിൽ ഞാൻ ഈ മതസ്ഥനാണെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് അവൻ പ്രവർത്തിക്കുന്നത്.വെറും നോക്കുകുത്തിയായി ഭൂരിപക്ഷം എന്ന പേര് മാത്രം അവശേഷിപ്പിച്ച് ദാരിദ്ര്യത്തിൻേറയും രോഗപീഡയുടേയും വിദ്യാഭ്യാസമില്ലായ്മയുടേയും വഴികളിൽ ഭ്രാന്തനായി അലയുകയാണ് ഹിന്ദുസമൂഹം.ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്വാധീനം കൊണ്ടും മതസ്വാധീനം കൊണ്ടും ന്യൂനപക്ഷങ്ങൾ എന്ന് പറയുന്ന മറ്റുമതസ്ഥർ അവരുടെ അധികാരങ്ങൾ സ്ഥാപിച്ചെടുക്കുന്നു.ഇവിടെ ആരാണ് ന്യൂനപക്ഷം? ആരാണ് ഭൂരിപക്ഷം? നിങ്ങൾ ഓർക്കുക ഇപ്പോൾ ഇവിടുത്തെ ന്യൂനപക്ഷങ്ങൾ ഒന്ന് ചേർന്ന് ഭൂരിപക്ഷമായി നിൽകുമ്പോൾ ഒറ്റപ്പെടലിൽ ഹിന്ദു ന്യൂനപക്ഷം ആകുന്നു.ഹൈന്ദവക്ഷേത്രങ്ങളേയും ഹൈന്ദവ  ആചാരം കേന്ദ്രങ്ങളേയും അപമാനിക്കുവാനും തകർക്കുവാനും ലക്ഷ്യമിട്ട് ഇവിടുത്തെ മറ്റുമതസ്ഥർ അവരുടെ അജണ്ട സാമ്പത്തിക ഘടനയിലൂടെ നടപ്പാക്കുന്നു.സ്വന്തം വർഗത്തെ പിച്ചി ചീന്തിയും അപമാനിച്ചും സ്വയം നശിച്ചു കൊണ്ട് ഹിന്ദു സമൂഹത്തെ ഇല്ലാതെ ആക്കുകയാണ്.ഇതിന് അറുതി വരുത്തണം.


 ഇനി നാം ഉണരണം

നമ്മുടെ അവകാശങ്ങൾ നേടണം

ഉച്ചത്തിൽ ഹിന്ദു ആണെന്ന് പ്രഖ്യാപിക്കണം

അപമാനിതരാകാതെ ചങ്കൂറ്റത്തോടെ രാഷ്ട്രത്തെയും, രാഷ്ട്രസംസ്കാരത്തേയും ഉയർത്തിപിടിക്കണം.സഹസ്രാബ്ദങ്ങളുടെ പാരമ്പര്യം ഉള്ള ഹൈന്ദവ ഋഷീശ്വരന്മാരുടെ സംസ്‌കൃതിയെ ഇനിയും നാം മറക്കരുത്.നമ്മുടെ കുഞ്ഞുങ്ങൾ നാളെ മറ്റു മതസ്ഥരുടെ അടിമകളാകരുത് നമ്മുടെ വിദ്യാഭ്യാസ മേഖലയും നമ്മുടെ ആരോഗ്യമേഖലയും നമ്മുടെ തൊഴിൽ മേഖലയും നമുക്ക് തിരിച്ചു പിടിക്കണം.

മറ്റു മതസ്ഥരോട് നമുക്ക് യാതൊരു വ്യക്തി വൈരാഗ്യവും ഇല്ല. എന്നാൽ അവർ നമ്മളോട് വേദനാജനകമായ ഭാവം പുലർത്തുന്നു.ഹിന്ദുവിൻറെ സഹിഷ്ണുതയാണ് അവരുടെ സ്വാതന്ത്ര്യം അത് മറക്കരുത്.ഹിന്ദു ആരെയും ആക്രമിച്ചിട്ടില്ല.ആരുടേയും രാജ്യം തകർത്തിട്ടില്ല.ആരുടേയും സംസ്കാരം തകർത്തിട്ടില്ല. എന്നും എല്ലാത്തിനേയും ഒന്നായി കാണാനാണ് ഹിന്ദു പഠിച്ചിട്ടുള്ളത്.എന്നാൽ അവർ അതിന് മുന്നോട്ട് വരുന്നില്ല.ഭാരതം മതേതര രാഷ്ട്രമാണ് എന്ന് ഉറക്കെ നിലവിളിക്കുന്നവർ ഓർക്കണം. ജനാധിപത്യം വരുന്നതിനു മുൻപേയും ഇവിടുത്തെ ഹിന്ദുക്കൾ മതേതര വാദികൾ ആയിരുന്നു.അതുകൊണ്ടാണ് എല്ലാ മതങ്ങളും ഇവിടെ യഥേഷ്ടം വളർന്നത്.അത് കൊണ്ടാണ് ആരും ഹിന്ദുവിനെ മതേതരത്വം പഠിപ്പിക്കേണ്ട.നിങ്ങൾ മതേതരത്വത്തിൽ ലയിച്ചാൽ മതി.ഹിന്ദു മതപാഠശാല തുടങ്ങുമ്പോൾ അത് വർഗീയത ആകും.മറ്റു മതസ്ഥരുടെ ആരാധനാലയങ്ങളിലെ മതപാഠശാലകൾ വർഗീയ പാഠശാലകൾ എന്ന് ഹിന്ദുക്കൾ പറഞ്ഞിട്ടില്ല.നബിയേയും ക്രിസ്തുവിനേയും , ബുദ്ധനെയും , ഗുരു നാനാക്കിനെയും , ശങ്കര ഭഗവദ്പാദരെയും ഹിന്ദുക്കൾ ഒന്നായി കാണുന്നു.എന്നാൽ അവരുടെ മാർഗങ്ങളെ നിയന്ത്രിക്കുന്നവർ അവരുടെ വിശ്വാസങ്ങളെ പോലും കഴുത്തറുത്തു നശിപ്പിക്കുന്നു.

നബി പ്രപഞ്ചത്തെ സ്നേഹിച്ചു.ക്രിസ്തു ദുഃഖിതരെ സ്നേഹിച്ചു.ശങ്കരൻ അദ്വൈതത്തെ  സ്നേഹിച്ചു.ഇവർ ആരും ആരെയും വിമർശിച്ചില്ല.കൊന്നില്ല.നന്മയുടെ വഴിയാണ് ഇവരുടെ ജീവിതം.ഇത് ഇന്നും ഹിന്ദു അംഗീകരിച്ചിരിക്കുന്നു.മറ്റാരും അംഗീകരിക്കുന്നില്ല.അവർ അതാത് സമയങ്ങളിൽ പ്രമാണങ്ങൾ ഉണ്ടാക്കുന്നു.അതിന് അനുസരിച്ച് പ്രവർത്തിക്കുന്നു.ഇങ്ങനെ പോയാൽ അല്ലയോ ഹിന്ദുവേ നീ ചരിത്രത്തിൽ മറയും ||

മത സംസ്കാരം കുഞ്ഞുങ്ങളെ പഠിപ്പിക്കുക| രാഷ്ട്രഭൂമിയെ സ്നേഹിക്കുക|ജനിച്ച നാടിനേയും വളർത്തിയ സംസ്കാരത്തേയും മുലയൂട്ടിയ പെറ്റമ്മയേയും എന്നും ദൈവതുല്യമായി കാണുക|

ഇതാണ് നമ്മുടെ പ്രതിജ്ഞ സമാദരണീയനായ സ്ഥാപകാചാര്യൻ വിജേന്ദ്രപുരി സ്വാമികൾ ഈ സംഘടന രൂപം കൊടുത്തത് ഹൈന്ദവസംരക്ഷണത്തിനായി , ഹൈന്ദവ ധർമ്മത്തിനായി , ഹിന്ദുവിനെ ഉണർത്താനായി മാത്രമാണ്.

ഹിന്ദു ഉണർന്നാൽ രാഷ്ട്ര സംസ്കാരവും സാഹോദര്യവും, മതേതരത്വവും എന്നും ഈ പുണ്യഭൂമിയിൽ അംബര ചുംബികളായി ഉയർന്ന് നിൽക്കും.

ജയ് ഹിന്ദ് !! ലോകാ സമസ്താ സുഖിനോ ഭവന്തു .

ഹിന്ദു ആചാരസഭ എന്നാൽ ഭാരതമണ്ണിൽ പൗരാണിക സംസ്കൃതിയും ഭാരത ഋഷീശ്വരന്മാരുടെ സങ്കൽപങ്ങളും വിശ്വമഹാസംസ്കാരമായ , ലോകമതത്തിന്റെ മാതാവായ ഹിന്ദു സനാതന ധർമ്മത്തിന്റെ പ്രചരണത്തിനും ഹൈന്ദവ സഹോദരീ സഹോദരന്മാരുടെ ആരോഗ്യം , വിദ്യാഭ്യാസം , തൊഴിൽ , പാർപ്പിടം , ധർമ്മപ്രചാരണം ,മതപഠനം എന്നീ സനാതന സങ്കൽപ്പങ്ങൾക്ക് രൂപം നൽകുന്നതിന് വേണ്ടിയാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്.ഏവർക്കും ഇതിലേക്ക് സ്വാഗതം.